ചിറ്റൂർ: നല്ലേപ്പിള്ളിയിൽ ഞാറുപാകി മുളപൊട്ടിയ വയലിൽ പന്നികൾ കൂട്ടത്തോടെ എത്തി സർവനാശം വരുത്തി. നദിച്ചിറ ദേവദാസിന്റെ വയലിൽ ഇന്നലെയാണ് പന്നിക്കൂട്ടം ഇറങ്ങി വ്യാപകമായി നാശമുണ്ടാക്കിയത്. സമീപകർഷകരുടെ വയലിലും പരാക്രമം കാണിച്ചിട്ടുണ്ട്.
നെൽച്ചെടികൾ വളർന്ന് കതിരിടുന്ന സമയങ്ങളിൽ കാണപ്പെടുന്ന പന്നിശല്യം ഞാറുപാകിയതിലും ഉണ്ടായിരിക്കുന്നതിൽ കർഷകർ നിരാശയിലാണ്. ഇനി വീണ്ടും വിത്തിട്ട് മുളപ്പിക്കേണ്ടതായ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ശല്യക്കാരായ പന്നികളെ കൊല്ലാൻ പഞ്ചായത്ത് അധികൃതർക്ക് അധികാരം നൽകിയിട്ടും അതു വിനിയോഗിക്കാതെ മൗനം പാലിച്ചുവരുന്നതായും പരാതിയുണ്ട്.